ആർട്ടിസ്റ്റ് ചുനക്കര കെ.ആർ. രാജൻ ചരമവാർഷികം

ചാരുംമൂട്: ആർട്ടിസ്റ്റ് ചുനക്കര കെ.ആർ. രാജ‍ൻെറ എട്ടാം ചരമവാർഷിക ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എൻ. ഷെരീഫ് അധ്യക്ഷത വഹിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ വിജയികളായവർക്ക് എം.എസ്. അരുൺകുമാർ എം.എൽ.എ സമ്മാനഒ വിതരണം ചെയ്തു. കേരള ലളിതകല സെക്രട്ടറി എൻ. ബാലമുരളി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. രജനി, പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. അനിൽകുമാർ, ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ, ബി. ബിനു, മധു ചുനക്കര, അനുരാജ്, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അനിൽ ശൂരനാട്, ചെയർമാൻ ബി.ആർ. രാജീവ്, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ആർട്ടിസ്റ്റ് ചുനക്കര കെ.ആർ. രാജ‍ൻെറ എട്ടാം ചരമവാർഷിക ദിനാചരണ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.