മുട്ടക്കോഴികള്‍ ചത്ത നിലയിൽ

അമ്പലപ്പുഴ: വീട്ടിൽ വളർത്തിയിരുന്ന മുട്ടക്കോഴികളെ ചത്ത നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാട്ടുമ്പുറം വെളിയിൽ അനുജ ലാലിച്ചന്‍റെ വീട്ടിൽ വളർത്തിയിരുന്ന 30 മുട്ടക്കോഴികളാണ് ചത്തത്. ഒന്നര വർഷം മുതൽ ആറ്​ മാസം വരെ പ്രായമായ കോഴികൾ 20ലധികം മുട്ടയിടുന്നതായിരുന്നു. മുട്ടഗ്രാമം പദ്ധതിയിൽ പഞ്ചായത്തിൽനിന്ന് കിട്ടിയ കോഴികളുൾപ്പെടെയുള്ളവയാണ് ചത്തത്. മരപ്പട്ടിയുടെ ആക്രമണമാകാം കാരണമെന്ന് വീട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.