ജില്ല തിരിച്ച് പരിസ്ഥിതി പഠനം നടത്തണം

ബുധനൂർ: കേരളത്തിലെ ജില്ലകൾ തിരിച്ച് പരിസ്ഥിതി പഠനം നടത്തുന്നതാണ് പ്രകൃതിക്ക് അഭികാമ്യമെന്ന് ബുധനൂർ മേഖല പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തക യോഗം അഭിപ്രായപ്പെട്ടു. ചെങ്ങന്നൂർ താലൂക്കിലെ എല്ലാ വീടുകളിലും വീട്ടുടമയുടെ നാളിൽ നക്ഷത്രവനം പദ്ധതി നടപ്പാക്കും. ഒരു മരത്തിന്‍റെ ഇലയിൽ ഒരായിരം പ്രതിജ്ഞ പരിപാടി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.ആർ. മോഹനൻ ഉദ്​ഘാടനം ചെയ്തു. ഹരി പാണുവേലി, ശ്രീകുമാർ, രഘുനാഥൻ നായർ, ജോയി, ശ്രീകുമാർ, ബിജു നെടിയപള്ളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.