ചേർത്തലയിൽ പാലങ്ങളുടെ ഉദ്ഘാടനം ഇന്ന്

ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തി​ന്‍റെയും ചേർത്തല സെന്‍റ്​ മേരീസ് പാലത്തിന്‍റെയും നിർമാണോദ്​ഘാടനവും പഴംകുളം പാലത്തിന്‍റെ ഉദ്ഘാടനവും തിങ്കളാഴ്ച നടക്കും. സെന്‍റ്​ മേരീസ് പാലത്തിന്‍റെ നിർമാണോദ്​ഘാടനം വൈകീട്ട് നാലിനും പഴംകുളം പാലത്തിന്‍റെ ഉദ്ഘാടനം വൈകീട്ട് അഞ്ചിനും പൊതുമരാമത്ത് വകുപ്പ്മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് അധ്യക്ഷതവഹിക്കും. 6.33 കോടി മുടക്കി 24 മീറ്ററാണ്​ പുതിയ പാലത്തിന്‍റെ നീളം. 10 മീറ്റർ വീതിയിൽ വാഹനസഞ്ചാരത്തിന്‌ പാതയൊരുങ്ങും. ഇരുവശങ്ങളിലും രണ്ട്‌ മീറ്റർ വീതിയിൽ സുരക്ഷിത നടപ്പാതയുണ്ടാകും. ഇങ്ങനെ 14 മീറ്ററാണ്‌ പാലത്തിന്‌ ആകെ വീതി. ഇരുകരകളിലെയും ആറ്‌ റോഡുകൾ 100 മീറ്റർ നീളത്തിൽ വികസിപ്പിക്കും. റോഡുകളുടെ വശങ്ങളിൽ സുരക്ഷവേലി ഒരുക്കും. കനാലിലെ നീരൊഴുക്ക്‌ സുഗമമാക്കുന്ന തരത്തിലും പാലത്തിലൂടെ റോഡുകളിലേക്ക്‌ സുരക്ഷിതമായി തിരിയുന്നതിന്‌ സൗകര്യത്തോടെയുമാണ്‌ രൂപകൽപന. 10 മാസമാണ്‌ നിർമാണ കാലാവധി. ആരോഗ്യകേന്ദ്രത്തിന്‍റെ നിർമാണോദ്​ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് മന്ത്രി പി. പ്രസാദും നിർവഹിക്കും. 1.75 കോടി ചെലവിൽ നിർമിക്കുന്ന ഐസൊലേഷൻ വാർഡിന്‍റെ നിർമാണമാണ് വയലാറിൽ നടക്കുക. ചേർത്തല മണ്ഡലത്തിൽ സ്ഥാപിക്കുന്ന ഏക ഐസൊലേഷൻ വാർഡാണിത്.10 കിടക്ക അടക്കം വിപുല സൗകര്യങ്ങളോടെയാണ് ആരോഗ്യേകേന്ദ്രം ഒരുങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.