കായംകുളം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കറ്റാനം ഇലിപ്പക്കുളം മങ്ങാരം ബിഷാറത്തുൽ ഇസ്ലാം മദ്റസയിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിലെ പ്രവേശനത്തിന് ന്യൂനപക്ഷ വിഭാഗം ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈയിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്കുള്ള പ്രവേശന നടപടികൾ തുടങ്ങി. അപേക്ഷ ഫോറങ്ങൾ ഓഫിസിൽ ലഭിക്കും. ഈ മാസം 20 വരെ സ്വീകരിക്കും. പി.എസ്.സി, എസ്.എസ്.സി, ആർ.ആർ.ബി തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനമാണ് നൽകുന്നത്. ഉദ്യോഗാർഥികൾ 18 വയസ്സ് തികഞ്ഞവരും എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതയോ ഉള്ളവരും ആയിരിക്കണം. മൂന്നു ബാച്ചായാണ് ക്ലാസ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ജനറൽ ബാച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഡിഗ്രി ബാച്ച്. രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ ഹോളിഡേ ബാച്ച് എന്നിങ്ങനെയാണ് ക്ലാസ്. ഫോൺ: 9496231422, 9656992731.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.