പ്രകൃതി സംരക്ഷണം അനിവാര്യം -മാര്‍ യൗസേബിയോസ്

മാവേലിക്കര: പ്രകൃതിയും വിഭവങ്ങളും അമിതമായി ചൂഷണം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ പ്രകൃതിസംരക്ഷണം ദൈവനിയോഗമാണെന്ന് തിരിച്ചറിഞ്ഞ് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്ന് കെ.സി.സി ഉപാധ്യക്ഷന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത. മാവേലിക്കര തെയോ ഭവന്‍ അരമനയില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പരിസ്ഥിതി വാരാഘോഷത്തിന്റെ സംസ്ഥാനതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.സി പരിസ്ഥിതി കമീഷന്‍ ചെയര്‍മാന്‍ സ്മിജു ജേക്കബ് മറ്റക്കാട്ട് അധ്യക്ഷത വഹിച്ചു. കെ.സി.സി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പരിസ്ഥിതി സന്ദേശം നല്‍കി. പരിസ്ഥിതി കമീഷന്‍ കണ്‍വീനര്‍ ഫാ. ഡോ. എബ്രഹാം കോശി കുന്നുംപുറത്ത്, കമ്യൂണിക്കേഷന്‍ കമീഷന്‍ ചെയര്‍മാന്‍ വര്‍ഗീസ് പോത്തന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം ലിനോജ് ചാക്കോ എന്നിവര്‍ സംസാരിച്ചു. ചിത്രം മാവേലിക്കര തെയോ ഭവന്‍ അരമനയില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പരിസ്ഥിതി വാരാഘോഷത്തിന്റെ സംസ്ഥാനതല പരിപാടി വൃക്ഷത്തൈ നട്ട് കെ.സി.സി ഉപാധ്യക്ഷന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.