കരിനിലങ്ങളിൽ പൊക്കാളി കൃഷിക്ക് വിത്തെറിയുന്നു

എഴുപുന്ന: ഗ്രാമപഞ്ചായത്തിലെ വലിയകരി പാടശേഖരത്തിൽ പൊക്കാളി കൃഷിക്കുള്ള നെൽവിത്ത് വിതച്ചു. 28 വർഷമായി നെൽകൃഷി ഇല്ലാതിരുന്ന പാടശേഖരമാണിത്. സർക്കാറിന്‍റെ 'ഒരു നെല്ലും ഒരുമീനും' പദ്ധതി പ്രകാരമാണ് കൃഷി. കഴിഞ്ഞ ആറു മാസം മത്സ്യകൃഷി ആയിരുന്നു. വലിയകരി കർഷകസംഘം കൃഷി വകുപ്പ്​ സഹകരണത്തോടെയാണ് കൃഷി ആരംഭിക്കുന്നത്. നാടൻ പൊക്കാളി വിത്തിനമായ ചെട്ടുവിരിപ്പ് വിത്താണ് വിതച്ചത്. ഫാ. അനീഷ് ജോസഫ് കൃഷിയിടം ആശീർവദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. പ്രദീപ് വിത്ത് വിതക്കൽ ഉദ്ഘാടനം ചെയ്തു. കൃഷി അസി. ഡയറക്ടർ റെയ്ച്ചൽ സോഫിയ അലക്സാണ്ടർ, എഴുപുന്ന കൃഷി ഓഫിസർ എം. സിന്ധു, കർഷക സംഘം ഭാരവാഹികളായ ആർ. രാമചന്ദ്രൻ നായർ, അനു കുര്യാക്കോസ്, ജെ. ജോർജ് സാജൻ ജോസഫ്, ഡയാന ആൻറണി, എഴുപുന്ന പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് എം.കെ. ജോണപ്പൻ എന്നിവർ പങ്കെടുത്തു. ചിത്രം എഴുപുന്ന വലിയകരിയിൽ കൃഷി തുടങ്ങാൻ വിത്ത്​ വിതക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.