അമ്പലപ്പുഴ: തെരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടിവന്നപ്പോൾ മാസങ്ങളോളം വീടിനകത്ത് വിഷാദവൃത്തത്തിൽ പെട്ടുപോയ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമല്ല ഇടതുപക്ഷത്തിന്‍റേതെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ.എ. റഹീം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറാംവർഷത്തിലേക്ക് കടന്ന ഡി.വൈ.എഫ്.ഐയുടെ ഉച്ചഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പരാജയത്തിലും തകർന്നുപോകുന്നതല്ല ഇടതുരാഷ്ട്രീയം. ഇപ്പോഴുണ്ടായ ഫലം പ്രതീക്ഷിച്ചതല്ലെന്നും വിഷമിപ്പിക്കുന്നതാണെന്നും റഹീം പറഞ്ഞു. ജില്ല പ്രസിഡന്‍റ് ജയിംസ് ശാമുവൽ അധ്യക്ഷനായി. പൊതിച്ചോര്‍ വിതരണം ആറാംവര്‍ഷത്തിലേക്ക് അമ്പലപ്പുഴ: വയർ എരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഡി.വൈ.എഫ്.ഐ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നൽകുന്ന പൊതിച്ചോർ വിതരണം ആറാം വർഷത്തിലേക്ക്. ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികൾക്ക് കീഴിലെ 155 മേഖല കമ്മിറ്റികളിൽ ഓരോ കമ്മിറ്റി അംഗങ്ങളാണ് നിശ്ചയിക്കപ്പെട്ട ദിവസം വീടുകളിൽനിന്ന് പൊതിച്ചോറുകൾ സമാഹരിച്ച് ആശുപത്രിയിൽ എത്തിക്കുന്നത്. 45,62,500 പൊതിച്ചോറുകളാണ് കഴിഞ്ഞ 1825 ദിവസങ്ങളിലായി വിതരണം ചെയ്തത്. (ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ. റഹീം പൊതിച്ചോര്‍ വിതരണം ഉദ്ഘാടനം ചെയ്യുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.