തുറവൂർ: അരൂർ ബ്ലോക്കിൽ വിവിധ കേന്ദ്രങ്ങളിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. കുത്തിയതോട്ടിൽ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് കേന്ദ്രീകരിച്ച് വിജയം ആഘോഷിച്ചു. ജനാധിപത്യ കേരള കോൺഗ്രസ് കൺവെൻഷൻ തുറവുർ: ജനാധിപത്യ കേരള കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കൺവെൻഷൻ ജില്ല സെക്രട്ടറി നാസർ പൈങ്ങാമഠം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ജോമോൻ കോട്ടുപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് മാത്യു.സി കടവൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: ജോമോൻ കോട്ടുപ്പള്ളി-പ്രസിഡന്‍റ്, മധുസൂദനൻ പെരുമന, ലീനാമ്മ ജോസഫ്-വൈസ് പ്രസിഡന്‍റുമാർ, നാരായണ കൈമൾ-ജനറൽ സെക്രട്ടറി, റോബി ആലും വരമ്പത്ത്-ട്രഷറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.