തെളിനീരൊഴുകും നവകേരളം പദ്ധതിക്ക്​ തുടക്കം

ചാരുംമൂട്: സംസ്ഥാന സർക്കാറിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് താമരക്കുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. നടീൽവയൽ തോട്ടിലാണ് ജലനടത്തവും നീർച്ചാലുകളുടെ പുനരുദ്ധാരണവും ആരംഭിച്ചത്. കുടുംബശ്രീ- തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേന അംഗങ്ങൾ, പാടശേഖര സമിതി, സന്നദ്ധ സംഘടനകൾക്കുമൊപ്പം ജനപ്രതിനിധികളും പദ്ധതിയുടെ ഭാഗമായി. മലിനമായ തോട് വൃത്തിയാക്കിയതോടെ തടസ്സമില്ലാതെ വെള്ളമൊഴുകി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ അശോകൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.ബി. ഹരികുമാർ, ആർ.ദീപ, അംഗങ്ങളായ വി.പ്രകാശ്, ആത്തുക്ക ബീവി, ടി.മൻമഥൻ, സുരേഷ് കോട്ടവിള, എസ്. ശ്രീജ, ശോഭ സജി, സെക്രട്ടറി ഹരി, സി.ഡി.എസ് ചെയർപേഴ്സൻ ഡി.സജി തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ താമരക്കുളം ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.