അരൂക്കുറ്റി: ജമാഅത്തെ ഇസ്ലാമി ചേർത്തല ഏരിയ ആഭിമുഖ്യത്തിൽ വടുതല മൈത്രി ഭവനിൽ ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. കോട്ടൂർ കാട്ടുപുറം മഹല്ല് ജമാഅത്ത് പ്രസിഡന്റ് പി.എ. ഷംസുദ്ദീൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.എ. അമീൻ പഠന ക്ലാസ് നടത്തി. സെക്രട്ടറി എം.എം. ഷിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.എ. അൻസാരി, വി.എ. നാസിമുദ്ദീൻ, യു.ഇ. അൻസാർ, എച്ച്. യാസ്മിൻ, എം.ഇ. സിറാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: ജമാഅത്തെ ഇസ്ലാമി ചേർത്തല ഏരിയ സംഘടിപ്പിച്ച സമ്മേളനം വടുതല കോട്ടൂർ കാട്ടുപുറം മഹല്ല് ജമാഅത്ത് പ്രസിഡന്റ് പി.എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.