ഒരുമയുടെ സ്നേഹഭവനം ഇനി നവാസിന്​ സ്വന്തം

മാന്നാർ: രോഗശയ്യയിലായി പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയാത്ത മാന്നാർ കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ കോവുംപുറത്ത് തെക്കേതിൽ നവാസിനായി പൂർത്തീകരിച്ച ഒരുമയുടെ സ്നേഹവീടിന്‍റെ താക്കോൽ ദാനം വെള്ളിയാഴ്ച ഉച്ചക്ക്​ മൂന്നിന്‌ നടക്കും. ആസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസിലുള്ള കടപ്രപരുമല വിമലാലയത്തിൽ വിജി ജോണിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരുമ ചാരിറ്റബിൾ സൊസൈറ്റിയാണ് വീട് നിർമിച്ചത്. മാന്നാറിലെ സാമൂഹികപ്രവർത്തകൻ സുധീർ ഇലവൻസാണ് നവാസിന്‍റെ ദുരിതാവസ്ഥ വിജിയുടെ ശ്രദ്ധയിൽപെടുത്തിയത്​. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്. അമ്പിളി വീടിന്‍റ താക്കോൽ ദാനം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.