ആലപ്പുഴ: എം.എൽ.എയുടെ വാഹനത്തിന് മുന്നിൽ അഭ്യാസപ്രകടനം നടത്തിയ സ്വകാര്യബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എം.എസ്. അരുൺകുമാർ എം.എൽ.എയുടെ വാഹനത്തിന് മുന്നിലാണ് മലയാലപ്പുഴ-മണ്ണാറശാല റൂട്ടിലോടുന്ന 'ബർട്ടർഫ്ലൈ' ബസ് അപകടകരമായി ഓടിച്ച് പരിഭ്രാന്തി പരത്തിയത്. വ്യാഴാഴ്ച രാവിലെ 8.45ന് മാങ്കാംകുഴിയിലാണ് സംഭവം. സ്കൂൾ സമയത്ത് അമിതവേഗത്തിൽ ലൈറ്റുകൾ തെളിച്ചായിരുന്നു സ്വകാര്യബസിന്‍റെ പാച്ചിൽ. എം.എൽ.എയുടെ വാഹനത്തിനുനേരെ ബസ് പാഞ്ഞടുത്തതോടെ വിവരം മാവേലിക്കര ജോയന്‍റ് ആർ.ടി.ഒ ഡാനിയൽ സ്റ്റീഫനെ അറിയിക്കുകയായിരുന്നു. തുടർന്ന് വാഹനം പിന്തുടർന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഹരിപ്പാട്ടുവെച്ച് ബസ് കസ്റ്റഡിയിലെടുത്തു. ബസിന്റെ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലായിരുന്നു. തുടർന്ന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു. വേഗപ്പൂട്ട് വിച്ഛേദിച്ചതിനും പെർമിറ്റ് ലംഘത്തിനും പിഴയും ഈടാക്കി. എം.വി.ഐ ബി. ബിജു, എ.എം.വി.ഐമാരായ സജു പി. ചന്ദ്രൻ, ഗുരുദാസ് എന്നിവർ നേതൃത്വം നൽകി. മാർച്ചും ധർണയും നടത്തി ആലപ്പുഴ: ചെറുകിട കയർ ഫാക്ടറി ഉടമകൾ കയറ്റുമതി സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തുന്ന സമരത്തിന്‍റെ ഭാഗമായി ചെറുകിട കയർ ഉൽപാദക സംഘടനകളുടെ സംയുക്ത സമരസമിതി ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് ചെയർമാന്‍റെ സ്ഥാപനമായ എൻ.സി. ജോൺ കമ്പനിയിലേക്ക് നടത്തിയ മാർച്ചും ധർണയും നടത്തി. സമരസമിതി പ്രസിഡന്‍റ് അഡ്വ. കെ.ആർ. ഭഗീരഥൻ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.ആർ. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. എം.പി. പവിത്രൻ, വി.എം. ഹരിഹരൻ, പി.എൻ. സുധീർ, എം. അനിൽകുമാർ, വി. ചിദംബരൻ, ജമീല പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. സമരം ഒത്തുതീർപ്പാക്കാൻ കയറ്റുമതിക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് കയറ്റുമതി സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് സമരം വ്യാപിപ്പിച്ചത്. വെള്ളിയാഴ്ച ചേർത്തലയിലെ ഇന്ത്യൻ എംപോറിയം, കയർ ഫ്ലക്സ് എന്നീ സ്ഥാപനങ്ങളിലേക്കാണ് സമരം. APL coir march ചെറുകിട കയർ ഉൽപാദക സംഘടനകളുടെ സംയുക്ത സമരസമിതി എൻ.സി. ജോൺ കമ്പനിയിലേക്ക് നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.