ഒന്നാം ക്ലാസുകാർ മുന്നിൽ ചേർത്തല; പിന്നിൽ വെളിയനാട്​

ആലപ്പുഴ ഉപജില്ലയിലെ സെന്‍റ്​ ജോസഫ്സ്​ എൽ.പി സ്കൂൾ മുന്നിൽ ആലപ്പുഴ: പുതിയ അധ്യയനവർഷം ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്നത്​ ചേർത്തല ഉപജില്ലയിൽ. വിവിധ സ്കൂളുകളിലായി 1575 പേരാണ്​ ഇവിടെ പ്രവേശനം നേടിയത്​. ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്ന സ്കൂൾ ആലപ്പുഴ ഉപജില്ലയിലെ സെന്‍റ്​ ജോസഫ്സ്​ എൽ.പി സ്കൂളാണ്​. ഇവിടെ 232 കുട്ടികൾ ഒന്നാം ക്ലാസിലെത്തി. ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ ഉപജില്ല തിരിച്ചുള്ള കണക്ക്, ബ്രാക്കറ്റിൽ കൂടുതൽ കുട്ടികൾ ചേർന്ന സ്കൂൾ, എണ്ണം എന്നിങ്ങനെ ചുവടെ: തുറവൂർ-1075, (അരൂർ സെന്‍റ്​​ അഗസ്റ്റിൻ എൽ.പി.എസ്​-116). ചേർത്തല-1575, (ടൗൺ എൽ.പി.എസ്-157). ആലപ്പുഴ-1485 (സെന്‍റ്​ ജോസഫ്​സ്​ എൽ.പി.എസ്​-232), അമ്പലപ്പുഴ-1065 (നീർക്കുന്നം എസ്​.ഡി.വി.ജി യു.പി.എസ്​-130), ഹരിപ്പാട്-810, (മണ്ണാറശ്ശാല യു.പി.എസ്​-65). കായംകുളം-1450 (ചാരുംമൂട്‌ സെന്റ് മേരീസ് എൽ.പി.എസ്​-82), മാവേലിക്കര-985 (പാലമേൽ എൽ.പി.എസ്‌-93), ചെങ്ങന്നൂർ-615 (ചെറിയനാട് ഗവ. ജെ.ബി.എസ്-64). തലവടി-300, (എടത്വ സെന്‍റ്​​ മേരീസ് എൽ.പി.എസ്​-54), വെളിയനാട്-175, (ചെറുകര എസ്.എൻ.ഡി.പി യു.പി.എസ്-35) മങ്കൊമ്പ്-365 (ചമ്പക്കുളം സെന്‍റ്​​ തോമസ് എൽ.പി.എസ്​-50). അഞ്ച്​ മുതൽ 10 വരെയുള്ള ക്ലാസുകളിൽ 1745 പേരും സി.ബി.എസ്.സി, ഐ.സി.എസ്.സി സ്കൂളുകളിൽനിന്ന്​ 250 പേർ അഞ്ച്​, എട്ട്​ ക്ലാസുകളിലേക്കും രണ്ട്​ മുതൽ 10 വരെയുള്ള ക്ലാസുകളിൽ 22,700 കുട്ടികളും പുതുതായി ചേർന്നു. കുട്ടികളുടെ എണ്ണത്തിൽ ഇനിയും വർധന ഉണ്ടാകുമെന്നും ആറാം പ്രവൃത്തിദിനത്തിനുശേഷം കൃത്യമായ കണക്ക് ലഭിക്കുമെന്ന്​ വിദ്യാകിരണം ജില്ല കോഓഡിനേറ്റർ എ.കെ. പ്രസന്നൻ അറിയിച്ചു. സൂപ്പര്‍ ക്ലോറിനേഷന്‍; നാലിന്​ പൈപ്പ് വെള്ളം ഉപയോഗിക്കരുത് ആലപ്പുഴ: നഗരസഭ പരിധിയിലെ ചുടുകാട്, ആലിശ്ശേരി പമ്പ് ഹൗസുകളിൽ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്ന ശനിയാഴ്ച ചുടുകാട്, മുല്ലാത്ത്, പുലയൻവഴി, ഇരവുകാട്, സഖറിയ, ബീച്ച്, റെയിൽവേ സ്റ്റേഷൻ, കുതിരപ്പന്തി, സീവ്യൂ, വെള്ളക്കിണർ, എം.ഒ വാർഡ് എന്നീ പ്രദേശങ്ങളിലെ പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്‍റ്​ എന്‍ജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.