ഒരു കിലോ കഞ്ചാവുമായി ലോറി ഡ്രൈവർ പിടിയിൽ

കായംകുളം: മറ്റ്​ സംസ്ഥാനങ്ങളിൽനിന്ന്​ ലോറിയിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന ഡ്രൈവർ പിടിയിൽ. കൃഷ്ണപുരം കാപ്പിൽമേക്ക് പാലക്കാവിൽ തറയിൽ വീട്ടിൽ മനുവാണ് (25) പിടിയിലായത്. ഭാര്യവീടായ കീരിക്കാട് കണ്ണമ്പള്ളി ഭാഗത്തെ വിശ്വഭവനം വീട്ടിൽ നടത്തിയ പരിശോധനയിലാണ് 1.030 കിലോ കഞ്ചാവ് കണ്ടെടുത്തത്. അടുക്കളയിൽ വിറകിനിടയിൽ പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു. നാഷനൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായ ഇയാൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന്​ കഞ്ചാവ് കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ്​ പരിശോധന. ഇയാൾക്കെതിരെ പോക്സോ കേസും നിലവിലുണ്ട്. ജില്ല പൊലീസ് മേധാവി ജെ. ജയ്ദേവിന്റെ നിർദേശപ്രകാരം നിരീക്ഷണത്തിലായിരുന്നു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ബിനുകുമാർ, കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി എന്നിവരുടെ മേൽനോട്ടത്തിൽ സി.ഐ ജയകുമാർ, എസ്.ഐ ശ്രീകുമാർ, ഡാൻസാഫ് അംഗങ്ങളായ എസ്.ഐമാരായ സന്തോഷ്, ഇല്യാസ്, പൊലീസുകാരായ മുഹമ്മദ് ഷാഫി, ഹരികൃഷ്ണൻ, ഉല്ലാസ്, സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ ശ്യാം, റീന, ഷാജി മോൻ, ശ്രീരാജ്, സുരേഷ്, സോനു എന്നിവരാണ് പരിശോധന നടത്തിയത്. ചിത്രം:APLKY2GANCHAV കഞ്ചാവ് കേസിൽ പിടിയിലായ മനു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.