ഭൂമി നൽകിയത്​ സർക്കാർ; വീടുവെക്കാൻ അനുമതി നൽകാത്തതും സർക്കാർ

* ദലിത്​ കുടുംബം 10​ വർഷമായി അലയുന്നു കലവൂർ: വീടില്ലാത്ത ദലിത് കുടുംബത്തിന് സർക്കാർ നൽകിയത് റെയിൽ പാളത്തിനും റോഡിനും മധ്യേയുള്ള മൂന്ന്​ സെന്റ് ഭൂമി. ഇതിൽ വീടുവെക്കാൻ അനുമതിതേടി ഈ കുടുംബം നടക്കാൻ തുടങ്ങിയിട്ട്​ 10 വർഷമായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രീതികുളങ്ങര പനയിൽ വളപ്പിൽ പി. നടരാജനും (66) കുടുംബവുമാണ് ഭൂമി ലഭിച്ചിട്ടും വീട് നിർമിക്കാൻ കഴിയാതെ വർഷങ്ങളായി വാടകവീട്ടിൽ കഴിയുന്നത്. പട്ടികജാതി വികസന വകുപ്പാണ് 10 വർഷം മുമ്പ്​ പാതിരപ്പള്ളി വില്ലേജിൽ സർവോദയപുരം തെക്ക് മൂന്ന്​ സെന്റ് സ്ഥലം നൽകിയത്. വീടില്ലെന്ന അപേക്ഷയിലായിരുന്നു ഇത്​. 2015-16 സാമ്പത്തിക വർഷം ഭവന നിർമാണത്തിന് ആദ്യ ഗഡു നൽകുകയും ചെയ്തു സർക്കാർ. എന്നാൽ, വീട്​ നിർമിക്കുന്നതിന് പഞ്ചായത്തിൽ പെർമിറ്റിന് അപേക്ഷ നൽകിയപ്പോഴാണ് റെയിൽവേ ഭൂമിക്കു സമീപം വീട് പണിയാൻ അനുമതി നൽകാൻ കഴിയില്ലെന്ന് അറിയിച്ചത്. റെയിൽവേ അതിർത്തിക്കല്ലിൽനിന്ന് മൂന്ന്​ മീറ്റർ മാത്രം അകലെയായതിനാൽ റെയിൽവേയുടെ എൻ.ഒ.സി ലഭിച്ചാൽ മാത്രമേ പെർമിറ്റ് നൽകാൻ കഴിയൂവെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. തുടർന്ന് പഞ്ചായത്ത്, ബ്ലോക്ക് ഓഫിസുകളിൽ കയറിയിറങ്ങിയെങ്കിലും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. സമീപത്ത് ഇത്തരത്തിൽ സ്ഥലം ലഭിച്ച മൂന്ന്​ കുടുംബം വീട് നിർമിച്ചു താമസിക്കുന്നുണ്ട്. വീടുകളിലെത്തി വസ്ത്രങ്ങൾ ഇസ്തിരിയിട്ടു നൽകുന്ന ജോലിയാണ് നടരാജന്. ഭാര്യ സുധാമണിയും രണ്ട്​ മക്കളുമായി തുച്ഛമായ വരുമാനത്തിലാണ്​ ജീവിതം. തുടരെ മണ്ണെണ്ണ വില വർധന​; തിരിച്ചടിയെന്ന്​ എ.ഐ.ടി.യു.സി ആലപ്പുഴ: റേഷൻ മണ്ണെണ്ണക്ക്​ വീണ്ടും വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി മത്സ്യബന്ധന മേഖലക്ക്​ തിരിച്ചടിയാകുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്. പിന്നിട്ട രണ്ടരവർഷത്തിനിടെ മണ്ണെണ്ണക്ക്​ 70 രൂപയാണ് വർധിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡീസൽ, പെട്രോൾ, മണ്ണെണ്ണ വിലവർധന താങ്ങാനാകാതെ നിരവധി ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും പ്രവർത്തനം നിർത്തി. ഇതൊന്നും കാണാതെ കോർപറേറ്റുകളുടെ സമ്മർദത്തിന് വഴങ്ങി മത്സ്യമേഖലയെയും തകർക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാൻജോസദൻ സ്​പെഷൽ സ്കൂൾ പ്രവേശനോത്സവം തുറവൂർ: തുറവൂർ സാൻജോസദൻ സ്​പെഷൽ സ്കൂൾ പ്രവേശനോത്സവം ആഘോഷിച്ചു. 120ഓളം കുട്ടികളുള്ള സ്കൂൾ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വളർച്ചക്കും ഉന്നമനത്തിനുമായി നിലകൊള്ളുന്ന സ്ഥാപനമാണ്. തുറവൂർ പഞ്ചായത്ത് പ്രസിഡൻറ്​ മോളി രാജേന്ദ്രൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സെന്‍റ്​ ജോസഫ് ചർച്ച് വികാരി സെൻകല്ലുങ്കൽ അധ്യക്ഷത വഹിച്ചു. ദലീമ ജോജോ എം.എൽ.എ, വൈസ് പ്രസിഡന്‍റ്​ ജോർജ്, വാർഡ് അംഗം ശശികല സഞ്ചു, സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ലിജി ഫ്രാൻസിസ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ ജോർജ് എന്നിവർ സംസാരിച്ചു. സിസ്റ്റർ അമൽറോസ് നന്ദി പറഞ്ഞു. APL SPECIAL SCHOOL സ്​പെഷൽ സ്കൂൾ പ്രവേശനോത്സവത്തിൽ അരൂർ എം.എൽ.എ ദലീമ ജോജോ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.