പ്രവേശനോത്സവത്തിന്​ തുടക്കം

ആലപ്പുഴ: ലജ്നത്തുൽ മുഹമ്മദിയ്യ എൽ.പി സ്കൂളിൽ ദ്വിദിന പ്രവേശനോത്സവ പരിപാടികളുടെ ആദ്യദിന ഉദ്ഘാടനം സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് നിർവഹിച്ചു. സ്കൂൾ മാനേജർ എ.എം. നസീർ അധ്യക്ഷതവഹിച്ചു. സാഹിത്യകാരൻ കലേഷ് ചെറിയനാട്, സർവശിക്ഷ അഭിയാൻ മുൻ പ്രോഗ്രാം കോഓഡിനേറ്റർ എം. ഷുക്കൂർ എന്നിവർ ക്ലാസ് നയിച്ചു. ലജ്നത്തുൽ മുഹമ്മദിയ്യ ജനറൽ സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ, ട്രഷറർ എസ്.എം. ശരീഫ്, മുനിസിപ്പൽ കൗൺസിലർ സിമി ഷാഫിഖാൻ, ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അശ്റഫ് കുഞ്ഞാശാൻ, ഹസീന അമാൻ, അബ്ദുസ്സലാം ലബ്ബ, എ.എം. നൗഫൽ, മുജീബ് അസീസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ അബ്ദുൽ മാഹിൻ റശീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എസ്. സുൽഫത്ത് നന്ദിയും പറഞ്ഞു. വ്യാഴാഴ്ച രണ്ടാം ദിന പരിപാടി എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. പടം: ലജ്നത്തുൽ മുഹമ്മദിയ്യ എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.