പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തുതല പ്രവേശനോത്സവം ഓടമ്പള്ളി ഗവ. യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് അക്ഷരജ്യോതി തെളിച്ച് ഉദ്ഘാടനം ചെയ്തു. നവാഗതരായ വിദ്യാർഥികൾ അക്ഷരജ്യോതി തെളിച്ചു. ചെണ്ടമേളം കൊഴുപ്പേകിയ വരവേൽപിൽ ബലൂണകളേന്തി കുട്ടികൾ നൃത്തം ചവിട്ടി. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ രാജിമോൾ അധ്യക്ഷത വഹിച്ചു. മോഹനൻ പാണാവള്ളി, പൂച്ചാക്കൽ ഷാഹുൽ, സ്കൂൾ ഹെഡ്മാസ്റ്റർ അഹമ്മദ് കുഞ്ഞ് ആശാൻ, എൻ.ടി ഭാസ്കരൻ, കെ.വി. രാജിമോൾ, സ്റ്റാഫ് സെക്രട്ടറി മായാദേവി എന്നിവർ സംസാരിച്ചു. അരൂക്കുറ്റി: അരൂക്കുറ്റി പഞ്ചായത്തുതല പ്രവേശനോത്സവം അരൂക്കുറ്റി ഗവ. യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്‍റ് അഷ്റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്സൻ മഞ്ജുഷ രാജീവ് അധ്യക്ഷത വഹിച്ചു. നവാഗതർക്കുള്ള പഠനോപകരണങ്ങൾ ദലീമ ജോജോ എം.എൽ.എ വിതരണം ചെയ്തു. മാപ്പിളപ്പാട്ട്, നാടൻപാട്ട് ഗിന്നസ് ബുക്ക് റെക്കോഡ് കലാകാരൻ ഹാഷിം കുപ്പാടത്ത് മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ ഇൻചാർജ് എം. ഹബീബ, ബ്ലോക്ക് മെംബർ അനിമോൾ അശോകൻ, തുറവൂർ എ.ഇ.ഒ പ്രസന്നകുമാരി, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി കെ. രാജീവൻ, സ്റ്റാഫ് സെക്രട്ടറി ജെറിൻ സോസ എന്നിവർ സംസാരിച്ചു. പൂച്ചാക്കൽ: പാണാവള്ളി എൻ.എസ്.എസ് ലോവർ പ്രൈമറി സ്കൂളിൽ പ്രവേശനോത്സവം തൈക്കാട്ടുശ്ശേരി ബ്ലോക്ക് മെംബർ രാജേഷ് വിവേകാനന്ദ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. ജയകുമാർ സന്ദേശം കൈമാറി. എൻ.എസ്.എസ് ചേർത്തല താലൂക്ക് യൂനിയൻ വനിത സമാജം പ്രസിഡന്‍റ് മാധവിയമ്മ ഉപഹാര സമർപ്പണം നടത്തി. പ്രധാനാധ്യാപിക ആർ. ഗീത, വാർഡ് മെംബർ അജയഘോഷ്, കരയോഗം പ്രസിഡന്‍റുമാരായ സി.പി. വിനോദ് കുമാർ, വിനോദ് മുളയ്ക്കൻ, ദിനേഷ് കുമാർ, ആർ. വേണുഗോപാൽ, ബി. ശ്രീദേവി എന്നിവർ സംസാരിച്ചു. പൂച്ചാക്കൽ മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ പ്രവേശനോത്സവം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആന്റോച്ചൻ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ, വാർഡ് മെംബർ ബി. ഷിബു, പി.ടി.എ പ്രസിഡന്റ് കെ.പി. ഷിബു, റിൻസി ഡേവിസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.