ആലപ്പുഴ: വൈദികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം കാളാത്ത് സെന്‍റ് പോൾസ് റോമൻ കത്തോലിക്ക പള്ളിയിലെ വൈദികൻ ഫാ. സണ്ണി അറയ്ക്കലിനെയാണ് (65) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പിൽ സാമ്പത്തിക പ്രശ്നമാണെന്ന് പറയുന്നുണ്ട്. ഇക്കാര്യങ്ങളടക്കം വിശദമായി പരിശോധിക്കും. സംഭവത്തിൽ ബന്ധുക്കളുടെയും പള്ളിയുടെയും ഭാഗത്തുനിന്ന് പരാതികൾ ലഭിച്ചില്ല. അതിനാൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം. ഫാ. സണ്ണി അറയ്ക്കൽ തന്നെയാണ് ആത്മഹത്യക്കുറിപ്പ് എഴുതിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ കൈയക്ഷരം തന്നെയാണെന്ന് പരിചയക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 4.15ന് പള്ളിയിലെ പാരിഷ്ഹാളിലെ സ്റ്റേജിൽ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളി കൈക്കാരുടെ യോഗത്തിന് എത്തിയവർ വികാരിയെ തിരഞ്ഞുചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഫാദർ സണ്ണി അറയ്ക്കലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കെ.എൽ.സി.എ ആലപ്പുഴ രൂപത മുൻ ജനറൽ സെക്രട്ടറി ഇ.വി. രാജു ഈരേശ്ശേരിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.