ചന്തിരൂർ സ്കൂളിനു മുന്നിലെ അനധികൃത പാർക്കിങ്​ അപകടക്കെണി

അരൂർ: ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം മുതൽ തെക്കോട്ട് ദേശീയപാതക്കരികിലെ പാർക്കിങ്​ അപകട ഭീഷണി ഉയർത്തുന്നു. നാഷനൽ പെർമിറ്റ് ലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഹൈവേ ഭാഗങ്ങളിൽ പാർക്ക് ചെയ്യുന്നത്. കാൽനടക്കാരായ വിദ്യാർഥികളും മറ്റ് യാത്രികരും ദേശീയ പാതയിൽ കയറി നടക്കേണ്ടി വരുന്നതാണ് അപകട ഭീഷണി ഉയർത്തുന്നത്. പ്രീപ്രൈമറി ക്ലാസ് മുതൽ പ്ലസ് ടുവരെ ആയിരത്തിയഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. അരൂർ പൊലീസ് സ്റ്റേഷന്റെ മുൻവശത്തു തന്നെയാണ് ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യുന്നത്​. ഇക്കാര്യവുമായി ബന്ധപ്പെട്ട്​ നിരവധി തവണ സ്റ്റേഷനിൽ പരാതികൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ലെന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പി.ഡി.പി അരൂർ മേഖല കമ്മിറ്റി അറിയിച്ചു. ചിത്രം ചന്തിരൂർ സ്കൂളിനു മുന്നിലെ അനധികൃത പാർക്കിങ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.