അധ്യാപക ഒഴിവ്

പൂച്ചാക്കൽ: ഓടമ്പള്ളി ഗവ. യു.പി സ്കൂൾ അപ്പർ പ്രൈമറി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാൻ​ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫിസിൽ ഹാജരാകണം. ആറാട്ടുപുഴ: മംഗലം ഗവ. എൽ.പി സ്കൂളിൽ പ്രൈമറി അധ്യാപകന്‍റെ ഒരു താൽക്കാലിക ഒഴിവുണ്ട്. കെ.ടെറ്റ്, ടി.ടി.സി, ഡി.എഡ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ബുധനാഴ്ച രാവിലെ 10.30ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രഥമാധ്യാപിക എസ്. സജീദ അറിയിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പ്രദേശവാസികൾക്ക് മുൻഗണന. ക്വട്ടേഷന്‍ ക്ഷണിച്ചു ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കല്‍ കോളജിന്റെ ബസിന് റേഡിയല്‍ ടയറും ട്യൂബും വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ ഒമ്പതിന് ഉച്ചക്ക്​ ഒന്നുവരെ പ്രിന്‍സിപ്പല്‍, ഗവ. ടി.ഡി മെഡിക്കല്‍ കോളജ്, ആലപ്പുഴ- 688 005 വിലാസത്തില്‍ നല്‍കാം. ഫോണ്‍: 0477 2282015. ടി.ഡി മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗത്തിലേക്ക് എക്സ്.എല്‍.ടെക് ഇ.ഇ.ജി ആന്‍ഡ് എന്‍.സി.വി മെഷീനുകള്‍ക്ക് ടെന്‍ 20 കണ്ടക്ടിവ് പേസ്റ്റ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 10ന് ഉച്ചക്ക്​ ഒന്നുവരെ നല്‍കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.