അന്ധകാരനഴി വിനോദസഞ്ചാര കേന്ദ്രം കാടുകയറിയ നിലയിൽ

തുറവൂർ: അന്ധകാരനഴി വിനോദസഞ്ചാര കേന്ദ്രം കാടുകയറി നശിക്കുന്നു. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലമാണ് ഇങ്ങനെ നശിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികൾക്കായി നിർമിച്ചിട്ടുള്ള റസ്റ്റാറന്റ് കെട്ടിടത്തിന് ഉള്ളിലും കാടുവളർന്ന് നിൽക്കുകയാണ്. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമായി ഇവിടം മാറി. ഒരു വർഷം മുമ്പ് വാർക്കാനായി ഈ കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ചുനീക്കിയെങ്കിലും പിന്നീട്​ ഒരു നടപടിയും ഉണ്ടായില്ല. ഇവിടുത്തെ നടവഴികളും കാടുപിടിച്ച നിലയിലാണ്. ഡി.ടി.പി.സിയുടെ കീഴിലാണ് നിലവിൽ വിനോദ സഞ്ചാരകേന്ദ്രം പ്രവർത്തിക്കുന്നത്. അന്ധകാരനഴി വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനായി പദ്ധതികൾ പലതും പ്രഖ്യാപിച്ചെങ്കിലും എല്ലാം ജലരേഖയാകുകയായിരുന്നു. apl thuravur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.