പകര്‍ച്ചവ്യാധി പ്രതിരോധം: പരിശോധന ഊർജിതമാക്കും

ആലപ്പുഴ: നഗരസഭ പ്രദേശത്ത് കുട്ടികൾക്ക്​ ഛർദിയും വയറിളക്ക രോഗങ്ങളും റിപ്പോർട്ട്​ ചെയ്ത സാഹചര്യത്തിൽ ശുചിത്വം ഉറപ്പാക്കാൻ ജില്ല, താലൂക്ക് തലങ്ങളിൽ പരിശോധന ഊർജിതമാക്കാൻ അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് എസ്. സന്തോഷ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഇന്‍റർ സെക്ടറൽ യോഗം നിർദേശിച്ചു. പരിസര ശുചിത്വം, ആഹാര ശുചിത്വം, ജലശുചിത്വം എന്നിവ വിലയിരുത്താൻ ഹോട്ടലുകൾ, ബേക്കറികൾ, അന്തർസംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്താൻ സ്‌ക്വാഡുകളെ നിയോഗിക്കും. ആര്‍.ഒ പ്ലാന്‍റിൽനിന്ന് ഉൾപ്പെടെയുള്ള വെള്ളം അഞ്ചു മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ ഇടയുള്ളതിനാൽ വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും കൊതുകിന്‍റെ ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണമെന്നും യോഗം നിർദേശിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിനായി ഈഡിസിന് ഇടമില്ല എന്ന പേരിലുള്ള കാമ്പയിൻ വെള്ളിയാഴ്ച തുടങ്ങും. മലയാള ഗവേഷണ കേന്ദ്രത്തിന് തുടക്കം ആലപ്പുഴ: സനാധന ധർമ കോളജിൽ മലയാള ഗവേഷണ കേന്ദ്രത്തിന് തുടക്കമായി. കോളജിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഗവേഷണ ബിരുദാനന്തര ബിരുദ മലയാള -സംസ്കൃത വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മലയാള ഗവേഷണ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഉദ്ഘാടനം ആലപ്പുഴ എസ്.ഡി.വി മാനേജ്മെന്റ് പ്രസിഡന്റ് ആർ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോളജിൽ എല്ലാ വിഷയത്തിനും ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങുമെന്ന്​ അദ്ദേഹം പറഞ്ഞു. മലയാള വിഭാഗം മേധാവി ഡോ. എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. പ്രഫ. ആർ. രാമവർമ തമ്പുരാൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്മാരക പ്രഭാഷണം സംസ്കൃത വിഭാഗം മുൻ പ്രഫ. ആർ. രാമ രാജവർമ നിർവഹിച്ചു. ബി.എ മലയാളം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കോളജിലെ വിദ്യാർഥിനി സില്ലയെ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാന വിതരണവും നടത്തി. APL SD COLLEGE ആലപ്പുഴ സനാധന ധർമ കോളജിൽ ആരംഭിച്ച മലയാള ഗവേഷണ കേന്ദ്രം എസ്.ഡി.വി മാനേജിങ്​ കമ്മിറ്റി പ്രസിഡന്റ് ആർ. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.