ദേശീയപാതയിൽ വീണ്ടും അപകടം

ഹരിപ്പാട്: ദേശീയപാതയിൽ സ്ഥിരം അപകടമേഖലയായ ഹരിപ്പാട്-നങ്ങ്യാർകുളങ്ങര മേഖലയിൽ വീണ്ടും അപകടം. ആലപ്പുഴയിൽനിന്ന്​ കൊല്ലത്തേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ഹരിപ്പാട് മറുത മുക്കിനു സമീപം നിയന്ത്രണംവിട്ട ബസ് റോഡിനള സമീപത്തുള്ള മരത്തിലിടിച്ചാണ് നിന്നത്. ബസിൽ കുടുങ്ങിയ ഡ്രൈവറെ ഹരിപ്പാട് അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ബസിൽ 22 യാത്രക്കാരുണ്ടായിരുന്നു. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സ്റ്റേഷൻ ഹൗസ് ഓഫിസർ ദിലീപ്കുമാർ, മുകുന്ദൻ, അനീഷ്, സാബു, പ്രേംകുമാർ വിനോദ് സന്തോഷ്, ജിബിൻ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.