നന്നാക്കിയ ഉടൻ റോഡ് കുത്തിപ്പൊളിച്ചു

അരൂർ: ടാർ ചെയ്ത് മനോഹരമാക്കിയ പഞ്ചായത്ത് റോഡ് ജപ്പാൻ കുടിവെള്ള പദ്ധതി അധികൃതർ കുത്തിപ്പൊളിച്ചു. പൊട്ടിയ കുടിവെള്ള പൈപ്പ് ശരിയാക്കാനാണ് റോഡ് കുത്തിപ്പൊളിച്ചത്. അരൂർ അഞ്ചാം വാർഡിൽ ഗവ. ഹൈസ്കൂളിനു വടക്കുഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡ് ടാർ ചെയ്തിട്ട്​ ഒരുമാസമേ ആയിട്ടുള്ളൂ. ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയെന്ന്​ കാണിച്ച് കേടുപാടുകൾ തീർക്കാനായി കഴിഞ്ഞ ദിവസം മുതൽ ഈ റോഡ് സഞ്ചാരയോഗ്യമല്ലാത്ത വിധം കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കു ശേഷം റോഡ് പഴയരീതിയിൽ പുനഃസ്ഥാപിക്കപ്പെടുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ചിത്രം പൈപ്പ് നന്നാക്കാൻ പൊളിച്ചിട്ടിരിക്കുന്ന റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.