ചേർത്തല: 'ചേലൊത്ത ചേർത്തലയുമായി' ബന്ധപ്പെട്ട് നടത്തിയ മെഗാ ശുചീകരണ പ്രവർത്തനത്തിൽ മൂന്ന് ടൺ മാലിന്യം ശേഖരിച്ചു. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് നടത്തിയ ശുചീകരണ പ്രവർത്തനം നഗരസഭ പരിധിയിലെ 12 പ്രധാന റോഡുകളിൽ ജനങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറുകളും കുപ്പികളും അടക്കമുള്ള അജൈവമാലിന്യങ്ങളാണ് ജനകീയ ശുചിത്വ യജ്ഞത്തിലൂടെ സമാഹരിച്ചത്. എ.എസ് കനാലിന്റെ തീരത്തും ദേശീയപാതയോരത്തും കൂടിക്കിടന്ന മാലിന്യവും സംഭരിച്ചു. മാലിന്യം എടുത്തുമാറ്റുന്ന ഏജൻസി മുഖാന്തരം ഇപ്രകാരം കൂട്ടിവെച്ച മാലിന്യചാക്കുകൾ വരും ദിവസങ്ങളിൽ നീക്കം ചെയ്യും. കിലോക്ക് എട്ട് രൂപ ചെലവാക്കിയാണ് നഗരസഭ മാലിന്യം എടുത്ത് മാറ്റുന്നത് നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികൾ, ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ, നൈപുണ്യ, പോളിടെക്നിക് എന്നിവിടങ്ങളിലെ എൻ.എസ്.എസ്, വളന്റിയേഴ്സ്, പൊലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് അംഗങ്ങൾ, വിവിധ തൊഴിലാളി യൂനിയനുകളിലെ അംഗങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽപ്പെട്ട മുപ്പതിൽപ്പരം പേരാണ് ഓരോ സംഘത്തിലും ഉണ്ടായിരുന്നത്. നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ലിസി ടോമി, മരാമത്ത് ചെയർമാൻ എ.എസ്. സാബു, ക്ഷേമകാര്യ ചെയർമാൻ ജി. രഞ്ജിത്ത്, കൗൺസിലർമാരായ പി. ഉണ്ണികൃഷ്ണൻ, ആശാ മുകേഷ്, അനൂപ് ചാക്കോ, നഗരസഭ സെക്രട്ടറി ടി.കെ. സുജിത്, ഹെൽത്ത് സൂപ്പർവൈസർ എസ്. സുദീപ് തുടങ്ങിയവർ സംസാരിച്ചു. എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ സമ്മേളനം ചേർത്തല: എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ(സി.ഐ.ടി.യു) ചേർത്തല ബ്രാഞ്ച് സമ്മേളനം കെ.എസ്. കുഞ്ഞുമോൻ നഗറിൽ ചേർന്നു. ബ്രാഞ്ച് പ്രസിഡന്റ് ആർ. രാധാകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. മുരളി സ്വാഗതംപറഞ്ഞു. ഡിവിഷൻ സെക്രട്ടറി പി.സി. സതീഷ്‌കുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഡിവിഷൻ പ്രസിഡന്‍റ് കെ.വി. ടോമി, വാസുദേവൻ, പി.എൻ. ദേവദാസ്, കെ. വാസുദേവൻ, ജി.ആർ. പിള്ള, വി. സജിമോൻ, പി. പത്മകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബീന സുരേഷ്(പ്രസിഡന്റ്), എ.ആർ. മധു(സെക്രട്ടറി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.