ഭാഷാപഠനകേന്ദ്രം സംസ്ഥാന വാർഷിക പൊതുയോഗം

ചെങ്ങന്നൂർ: വിദ്യാർഥികളിൽ മാതൃഭാഷാഭിരുചി വളർത്തുന്നതിന് സംസ്ഥാന തലത്തിൽ സ്കൂൾ-കോളജ് തലങ്ങളിൽ വിവിധങ്ങളായ ഭാഷാപഠനബോധന ക്ലാസുകൾ സംഘടിപ്പിക്കാൻ ഇലഞ്ഞിമേൽ കെ.പി. രാമൻനായർ ഭാഷാപഠനകേന്ദ്രം വാർഷിക പൊതുയോഗം തീരുമാനിച്ചു. ചെങ്ങന്നൂർ ബോധിനി സാംസ്കാരികകേന്ദ്രത്തിൽ ചേർന്ന യോഗം 2022-2023 വർഷത്തെ പ്രവർത്തന രൂപരേഖക്ക്​ അംഗീകാരം നൽകി. 2021-2022 വർഷത്തെ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുതിയ അധ്യക്ഷനായി ഡോ. കെ. നിഷികാന്ത് മാവേലിക്കര, സെക്രട്ടറിയായി ബി. കൃഷ്ണകുമാർ കാരയ്ക്കാട് എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരികൾ കവി എൻ. പ്രഭാവർമ, ഉപദേശകസമിതിയംഗങ്ങളായി പ്രമുഖ ഭാഷാപണ്ഡിതരായ ഡോ. എഴുമറ്റൂർ രാജരാജവർമ, പ്രഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, ആലാ വാസുദേവൻപിള്ള എന്നിവരായിരിക്കും. പൊതുയോഗത്തിൽ കെ.ആർ. പ്രഭാകരൻ നായർ ബോധിനി, കവി കെ. രാജഗോപാൽ, ഗിരീഷ് ഇലഞ്ഞിമേൽ, വർഗീസ് ജോസഫ്, ഗാനരചയിതാവ് ജി. നിശീകാന്ത് ചെറിയനാട്, ഡോ. എൽ. ശ്രീരഞ്ജിനി, എ.ആർ. അശോകൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.