ആലപ്പുഴ​യെ മഞ്ഞക്കടലാക്കി 'യോഗജ്വാല' റാലി

ആലപ്പുഴ: അവകാശ നിഷേധത്തിനെതിരെ ആലപ്പുഴയെ മഞ്ഞക്കടലാക്കി എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് പ്രവർത്തകർ അണിനിരന്ന 'യോഗജ്വാല' റാലി. കിടങ്ങാംപറമ്പ് മൈതാനത്തുനിന്ന് ആരംഭിച്ച പ്രകടനം കിടങ്ങാംപറമ്പ് സ്റ്റാച്യു, ജില്ല കോടതിപാലം വഴി വൈ.എം.സി.എ, പിച്ചയ്യൂർ ജങ്​ഷൻ, ഇരുമ്പുപാലം വഴിയാണ് സമ്മേളന നഗരിയായ ടൗൺ ഹാളിൽ എത്തിയത്. മുൻനിരയിൽ കേന്ദ്ര ഭാരവാഹികളായ പ്രസിഡന്‍റ്​ പച്ചയിൽ സന്ദീപ്, സെക്രട്ടറി രാജേഷ് നെടുമങ്ങാട്, മറ്റ് ഭാരവാഹികളായ ശ്രീജിത്ത് നേമം, രഞ്ജിത്ത് രവീന്ദ്രൻ കൊല്ലം, സജീഷ് മണലേൽ കോട്ടയം, സബീൻ വർക്കല, അനിൽ കണ്ണാടി, അരുൺ അശോക്, കൗൺസിൽ സന്തോഷ് മാധവൻ ഇടുക്കി, സംസ്ഥാന സമിതി അംഗങ്ങളായ കെ.എം. മണിലാൽ, വിഷ്ണു കായംകുളം എന്നിവരും സൈബർസേനയുടെ ഭാരവാഹികളും അണിനിരന്നു. പിന്നിലായി കണിച്ചുകുളങ്ങര, ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കുട്ടനാട് സൗത്ത്, ചേപ്പാട്, കാർത്തികപ്പള്ളി, ചാരൂംമൂട്, മാന്നാർ, മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ യൂനിയനുകളിൽനിന്നുള്ളവർ അണിനിരന്നു. ആതിഥേയ യൂനിയനായ അമ്പലപ്പുഴയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രവർത്തകർ പങ്കെടുത്തത്. എല്ലാ യൂനിയനുകളിലെയും യൂനിയൻ ഭാരവാഹികളും യൂത്ത്മൂവ്മെന്റ് ഭാരവാഹികളും ജ്വാലക്ക് നേതൃത്വം നൽകി. APL yoga jawla vellapally ആലപ്പുഴ ടൗൺഹാളിൽ നടന്ന എസ്​.എൻ.ഡി.പി യോഗം യൂത്ത്​ മൂവ്​മെന്‍റ്​ യോഗജ്വാല സമ്മേളനം എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്​ഘാടനം ചെയ്യുന്നു APL sndp rally ആലപ്പുഴയിൽനടന്ന എസ്​.എൻ.ഡി.പി യോഗം യൂത്ത്​ മൂവ്​മെന്‍റ്​ യോഗജ്വാല റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.