അമ്പലപ്പുഴ: പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള കുടുംബശ്രീ പ്രവർത്തകർ മാതൃകയായി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മാമ്പലത്തറയിൽ പ്രവർത്തിക്കുന്ന ഗ്രാമകേന്ദ്രത്തിനാണ് 50 കസേരയും ഒരു മേശയും കുടുംബശ്രീ പ്രവർത്തകർ നൽകിയത്. പഞ്ചായത്തിലെ 22 കുടുംബശ്രീ യൂനിറ്റുകളിൽനിന്നായി സമാഹരിച്ച തുകയാണ് ഇതിനായി ചെലവഴിച്ചത്. ഗ്രാമകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൻ രാധ ഓമനക്കുട്ടനിൽനിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. കവിത ഫർണിച്ചർ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. രമേശൻ, അംഗം സിയാദ്, എ.ഡി.എസ് സെക്രട്ടറി നുസറത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.