ചാരുംമൂട്: വ്യാപാരി വ്യവസായി ഏകോപന സമിതി താമരക്കുളം യൂനിറ്റിന്റെ ദ്വൈവാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ജി. മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറും ആലപ്പുഴ ജില്ല രക്ഷാധികാരിയുമായ വി.എം. മുസ്തഫ റാവുത്തർ അധ്യക്ഷത വഹിച്ചു. ഉയർന്ന മാർക്കുനേടിയ വ്യാപാരികളുടെ മക്കൾക്ക് സംഘടന മാവേലിക്കര താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എം.എസ്. സലാമത്ത് യൂനിറ്റിന്റെ ഉപഹാരം നൽകി. യൂനിറ്റ് സെക്രട്ടറി ചെല്ലപ്പൻ പിള്ള, ജില്ല കമ്മിറ്റി അംഗം സുരേഷ് കുമാർ, യൂനിറ്റ് വൈസ് പ്രസിഡന്റുമാരായ പി. ഷാഹുൽഹമീദ് റാവുത്തർ, എം.ഇ. ജോർജ്, ട്രഷറർ ശശിധരക്കുറുപ്പ്, യൂത്ത് വിങ് പ്രസിഡന്റ് ആർ. സിനോജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.