ആലപ്പുഴ: മസ്ജിദുകൾക്ക് നേരെ സംഘ്പരിവാർ ഉയർത്തുന്ന ഭീഷണിക്കെതിരെ പി.ഡി.പി ശനിയാഴ്ച രാജ്ഭവൻ മാർച്ച് നടത്തും. ഗ്യാൻ വാപി മസ്ജിദ്, മധുര മസ്ജിദ്, ഖുതുബ് മിനാർ, താജ്മഹൽ മുതലായ രാജ്യത്തെ മതേതര പൈതൃകങ്ങൾക്ക് നേരെയാണ് ബി.ജെ.പി സർക്കാറുകളുടെ പിൻബലത്തോടെ ഭീഷണി ഉയർത്തിയിട്ടുള്ളത്. ബാബരി മസ്ജിദ് ആവർത്തിക്കാൻ പാടില്ലെന്നും മതേതര സംഘടനകൾ യോജിച്ച് പ്രവർത്തിക്കണമെന്നും പി.ഡി.പി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 30 വർഷമായി പ്രവർത്തിക്കുന്ന പി.ഡി.പി, അക്രമപ്രവർത്തനങ്ങളിലോ കൊലപാതകങ്ങളിലോ ഉൾപ്പെട്ടിട്ടില്ലെന്നിരിക്കെ പാർട്ടിയെയും ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെയും അധിക്ഷേപിക്കുന്ന പ്രവണത അപലപനീയമാണ്. പി.സി. ജോർജിന്റെ വിദ്വേഷപ്രസംഗത്തിൽ കോടതിവിധി വന്നശേഷവും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച പി.ഡി.പിക്കാരെ അറസ്റ്റ് ചെയ്തു. എന്നാൽ, അറസ്റ്റിനെതിരെ ഭീഷണി മുഴക്കി മുദ്രാവാക്യം വിളിക്കുകയും പൊലീസുമായി ഉരസുകയും ചെയ്ത ബി.ജെ.പിക്കാർക്കെതിരെ നടപടിയുണ്ടായില്ലെന്നത് പൊലീസിന്റെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. രാജ, ജില്ല പ്രസിഡന്റ് എൻ. അനിൽകുമാർ, സെക്രട്ടറി അൻസാരി ആലപ്പുഴ, ജോ. സെക്രട്ടറി നൗഷാദ് അമ്പലപ്പുഴ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.