പൂച്ചാക്കൽ: അംഗൻവാടിക്ക് ഭൂമി ദാനമായി നൽകിയ കുടുംബം. പാണാവള്ളി പഞ്ചായത്ത് കണിയാം വെളി അശോകനും കുടുംബവുമാണ് പാണാവള്ളി വില്ലേജ് പരിധിയിൽ മൂന്ന് സെന്റ് ഭൂമി അംഗൻവാടിക്ക് കൈമാറിയത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 12ാം വാർഡിലുള്ള 109 നമ്പർ അംഗൻവാടിക്കാണ് ഭൂമി നൽകിയത്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ അമ്മമാരും കുട്ടികളും വളരെ പ്രയാസം അനുഭവിച്ചിരുന്നു. പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ എഴുതിയ പ്രമാണം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് ഏറ്റുവാങ്ങി. വാർഡ് മെംബർ കെ.ഇ. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. ജയകുമാർ, സ്ഥിരം സമിതി ചെയർമാൻ ധനേഷ് കുമാർ, ബ്ലോക് പഞ്ചായത്ത് മെംബർ വി.ആർ. രജിത എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ സ്മാർട്ട് അംഗൻവാടി നിർമിക്കുന്നതിനായി അനുവദിച്ചിട്ടുള്ളതായി വാർഡ് മെംബർ അറിയിച്ചു. ചിത്രം : അംഗൻവാടിയുടെ പ്രമാണം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് ഏറ്റ് വാങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.