അരൂർ: തിരക്കേറിയ ദേശീയപാതയിൽ ബൈപാസ് കവലക്കരികിൽ കാറ് ബ്രേക്ക് ഡൗണായി കിടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെ. അപകടമുണ്ടായാൽ പോലും മണിക്കൂറുകൾക്കകം വാഹനം നീക്കുന്ന പൊലീസ് ഈ കാർ കണ്ടമട്ടില്ല. രാത്രികാലങ്ങളിൽ അപകടങ്ങൾ പതിവാകുന്ന ബൈപാസ് ജങ്ഷനിലാണ് ഒരാഴ്ച കഴിഞ്ഞിട്ടും കാറ് നീക്കാതെ കിടക്കുന്നത്. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അപകടരഹിത ഇടനാഴിയായി ബൈപാസിനെ മാറ്റാൻ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുള്ള അധികൃതർക്ക് റോഡിൽ കിടക്കുന്ന കാർ മാറ്റാൻ ഒരാഴ്ച കഴിഞ്ഞിട്ടും സാധിക്കാത്തത് അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചിത്രം ഒരാഴ്ചകഴിഞ്ഞിട്ടും ദേശീയ പാതയിൽനിന്ന് മാറ്റാതെ കിടക്കുന്ന കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.