പൂര്‍വ വിദ്യാര്‍ഥി കുടുംബ സംഗമം നാളെ

ചേര്‍ത്തല: പുന്നപ്ര കാര്‍മല്‍ പോളിടെക്‌നിക് കോളജിലെ 1977 - 1980 ബാച്ചുകളുടെ ഗ്ലോബല്‍ കുടുംബ സംഗമം 29ന് ആലപ്പുഴ റമദ ഹോട്ടലിലെ വേമ്പനാട് ഹാളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. സിവില്‍ മെക്കാനിക്കല്‍, ഇലക്​ട്രിക്കല്‍ എന്‍ജിനീയറിങ് എന്നീ ബാച്ചുകളുടെ കുടുംബസംഗമമാണ് നടത്തുന്നത്. 30വര്‍ഷം പിന്നിട്ട സംഘടന, അഞ്ചാമത് ഗ്ലോബല്‍ സംഗമമാണ് നടത്തുന്നതെന്ന് പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, എക്‌സി. അംഗങ്ങളായ കെ.എസ്. കേന്ദ്രകുമാര്‍, ടി.എം. കുര്യന്‍, ബീന അലക്‌സ്, സോമനാഥപിള്ള എന്നിവര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10ന്, ഹില്‍ഡാക്കോ ജനറല്‍ മാനേജര്‍ ഡോ.വി.ശ്രീകുമാര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ.ജോസഫ് മാരാരിക്കുളം അധ്യക്ഷനാകും. പ്രവാസി വ്യവസായി ഡോ.കെ.ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.