അമ്പലപ്പുഴ: ശാന്തിഭവനിൽ എത്തിച്ച അന്തേവാസിയുടെ വിരലിൽ കുരുങ്ങിയ ഇരുമ്പ് മോതിരം അഗ്നിരക്ഷാസേന മുറിച്ചുനീക്കി. പൊതുപ്രവര്‍ത്തകൻ പി.എ. കുഞ്ഞുമോനാണ് കുറവന്തോട് അവശനിലയിൽ കിടന്നയാളെ വെള്ളിയാഴ്ച രാവിലെ ശാന്തിഭവനിൽ എത്തിക്കുന്നത്. മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആല്‍ബിൻ ഇയാളെ വൃത്തിയാക്കുന്നതിനിടെയാണ് വലത് കൈയിലെ വിരലിൽ കുരുങ്ങിയ ഇരുമ്പ് മോതിരം ശ്രദ്ധയിൽപെട്ടത്. വളയം കിടന്നഭാഗം മുറിഞ്ഞ് അഴുകിയ നിലയിലായിരുന്നു. പിന്നീട് ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മോതിരം നീക്കാനായില്ല. തുടര്‍ന്നാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. ആലപ്പുഴയില്‍നിന്ന് അസി. സ്റ്റേഷൻ ഓഫിസർ ഗ്രേഡ് വി.എം. ബദറുദ്ദീൻ, എസ്. കബീർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ സി.കെ. സജേഷ്, പി. അഖിലേഷ്, ആന്റണി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വളയം മുറിച്ചുനീക്കി. പാലക്കാട് ഗോപാലപുരം സ്വദേശി ഗുരുസ്വാമി എന്നാണ് അന്തേവാസി പേരുപറയുന്നത്. (അഗ്നിരക്ഷാസേന അന്തേവാസിയുടെ വിരലില്‍ കുരുങ്ങിയ മോതിരം മുറിച്ചുനീക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.