ആത്മീയത സദ്‌ഗുണങ്ങളുടെ പരിശീലനമാകണം -ബെന്യാമിൻ

ചെങ്ങന്നൂർ: ആത്മീയതയിലൂടെ പരിശീലിക്കുന്ന സത്യവും ധർമവും നീതിയും സമൂഹത്തിൽ പകരുന്നതാണ് യഥാർഥ ആരാധനയെന്ന് സാഹിത്യകാരൻ ​ബെന്യാമിൻ. പരുമല സെമിനാരിയിൽ ആരംഭിച്ച അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘം വാർഷിക ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നവർ സമൂഹസേവനം നിർവഹിക്കാൻ നിയോഗം ലഭിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ശുശ്രൂഷക സംഘം പ്രസിഡന്‍റ്​ യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഫാ. കെ.വി. പോൾ റമ്പാൻ, ഫാ. ഡോ. എം.ഒ. ജോൺ, അഡ്വ. ബിജു ഉമ്മൻ, ഫാ. ജോസ് തോമസ് പൂവത്തുങ്കൽ, റോയി എം. മുത്തൂറ്റ്, ബിജു വി. പന്തപ്ലാവ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ സെഷനുകൾക്ക് ഫാ. ഡോ. നൈനാൻ വി. ജോർജ്, ഫാ. ജോയിസ് വി. ജോയി, ഫാ. ജോബിൻ മാമ്മൻ, ഫാ. ബഹനാൻ കോരുത് എന്നിവർ നേതൃത്വം നൽകി. വെള്ളിയാഴ്ച രാവിലെ 7.30ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റോമോസ് മെത്രാപ്പോലീത്ത, 10ന് ഫാ. ഡോ. ഒ. തോമസ്, 11.30ന് ഫാ. ഡോ. ജേക്കബ് കുര്യൻ എന്നിവർ ക്ലാസ്​ നയിക്കും. വൈകീട്ട് ഏഴിന്​ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ സന്ദേശം നൽകും. ക്യാമ്പ് ശനിയാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.