പൂച്ചാക്കൽ: എസ്.എൻ.ഡി.എസ്.വൈ യു.പി സ്കൂൾ പദ്ധതിയുടെ ഉദ്‌ഘാടനവും പരിസ്ഥിതി ബോധവത്കരണ ക്ലാസും ശ്രേഷ്ഠ വ്യക്തികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ അഡ്വ. എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് വിത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. പാണാവള്ളി കൃഷിവകുപ്പ് അസി. ഡയറക്ടർ സിറാജുദ്ദീൻ, കൃഷി ഓഫിസർ ഫാത്തിമ റഹിയാനത്ത്, ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോഓഡിനേറ്റർ പി.എം. സുബൈർ, ഹെഡ്മിസ്ട്രസ് ബി. ബീന, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ രജിത ടീച്ചർ, വാർഡ് മെംബർ രജനി രാജേഷ്, പി.ടി.എ പ്രസിഡന്‍റ് അനിൽ കുമാർ, എസ്. ജിഷ, എ.എസ്. സീമ, സ്റ്റാഫ് സെക്രട്ടറി കെ.എം. ഷീജ എന്നിവർ സംസാരിച്ചു. ചിത്രം: എസ്.എൻ.ഡി.എസ്.വൈ യു.പി സ്കൂൾ '' പദ്ധതിയിലെ വിത്ത് വിതരണോദ്ഘാടനം പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.