ആലപ്പുഴ: കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ മാർച്ച് നടത്തി. സംസ്ഥാന സർക്കാറിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്തപെൻഷൻ പുനഃപരിശോധനാസമിതി റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവിസിനായി അണിനിരക്കുക, കേന്ദ്രസംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്. ബോട്ട്ജെട്ടിക്ക് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് ടൗൺഹാളിൽ സമാപിച്ചു. ധർണ കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.സി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എസ്. ഉഷാകുമാരി, എൽ. മായ, പി. സജിത്ത്, തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി ബി. സന്തോഷ് സ്വാഗതവും ജില്ല ട്രഷറർ സി. സിലീഷ് നന്ദിയും പറഞ്ഞു. APL NGOU MARCH എൻജി.ഒ യൂനിയൻ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.