ഹജ്ജ് പഠന ക്യാമ്പ്​

ആലപ്പുഴ: കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടന്ന ഹജ്ജ് പഠന ക്യാമ്പും ആരോഗ്യക്ലാസും കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് ഉദ്ഘാടനം ചെയ്തു. ജമാൽ പള്ളാത്തുരുത്തി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പി.കെ. മുഹമ്മദ് ബാദുഷ സഖാഫി പങ്കെടുത്തു. അബ്ദുൽ റഷീദ് മദനി ഉസ്താദ് നേതൃത്വം നൽകി. ഡോ. അബ്ദുൽ ഖാദർ ആരോഗ്യക്ലാസ് നയിച്ചു. ഫാറൂഖ് സഖാഫി, മുഹമ്മദ് ജിഫ്രി, സി.സി. നിസാർ, സുബൈർ ഹാഷിമി, അലികുഞ്ഞാശാൻ, അബ്ദുൽ റഷീദ് ബ്രതേഴ്​സ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.