നേതാക്കൾക്കെതിരെ കേസ്​: പോപുലർ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചു

ആലപ്പുഴ: ജനമഹാസമ്മേളനത്തിൽ ആർ.എസ്.എസിനെതിരെ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് പോപുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കേസെടുത്തതിൽ പോപുലർ ഫ്രണ്ട് ആലപ്പുഴ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഘടന തിരുവനന്തപുരം സോണൽ പ്രസിഡന്‍റ്​ നവാസ് ഷിഹാബ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഷിറാസ്, ഡിവിഷൻ പ്രസിഡന്‍റുമാരായ ഷാനവാസ് മൗലവി, അൻസിൽ, സുധീർ, ബി. നൗഷാദ്, അനീസ് മൗലവി നേതൃത്വം നൽകി. (പോപുലർ ഫ്രണ്ട് ആലപ്പുഴ നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.