കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു

കുട്ടനാട്: കാർ നിയന്ത്രണംതെറ്റി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. എടത്വ- ചമ്പക്കുളം റോഡിൽ തായങ്കരി ദേവസ്വം വരമ്പിനകം പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്കാണ് കാർ മറിഞ്ഞത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ആലപ്പുഴയിൽനിന്നു എടത്വയിലേക്ക് വരുകയായിരുന്ന പച്ച സ്വദേശിയുടെ കാറാണ്​ മറിഞ്ഞത്. ഡ്രൈവർ പരിക്കുകൂടാതെ രക്ഷപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.