അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴി തുറന്നുകിടന്നിട്ടും തോട്ടപ്പള്ളി പൊഴിയിൽ നിരവധി കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് കരിമണൽ ഖനനം നടത്തുന്നത് കുട്ടനാടിനെ എന്നല്ല ആലപ്പുഴ ജില്ലയെത്തന്നെ വിനാശത്തിലാക്കുമെന്ന് കരിമണൽ ഖനന വിരുദ്ധ സമിതി വൈസ് ചെയർമാൻ ബി. ഭദ്രൻ. കരിമണൽ ഖനന വിരുദ്ധ സത്യഗ്രഹസമരത്തിന്‍റെ 348 ാം ദിനം പ്രതിഷേധ പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമര സമിതി ചെയർമാൻ എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. എസ്.യു.സി.ഐ കമ്യൂണിസ്റ്റ് ജില്ല സെക്രട്ടേറിയറ്റ് അംഗം വർഗീസ് എം. ജേക്കബ്, ആർ. പാർഥസാരഥി വർമ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.