അമ്പലപ്പുഴയില്‍ ആരോഗ്യ വകുപ്പിന്‍റെ പരിശോധന

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തി. ഹോട്ടലുകൾ, ബേക്കറികൾ, ആർ.ഒ പ്ലാന്റുകൾ തുടങ്ങി പത്തോളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നാല്​ കടകളിൽനിന്ന് പഴകിയ സാധനങ്ങൾ കണ്ടെടുത്ത് നശിപ്പിച്ചു. ആർ.ഒ പ്ലാന്റിൽനിന്ന് കുടിവെള്ള സാമ്പിൾ പരിശോധനക്കായി എടുത്തു. ലൈസൻസില്ലാത്തതും വൃത്തിഹീനമായും പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് പുതുക്കാനുള്ള നിർദേശം നൽകി. വരുംദിവസങ്ങളിൽ പരിശോധനയും നടപടിയും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജെ. ശ്യാംകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജസ്റ്റിൻ ബ്രൂസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. APL അമ്പലപ്പുഴ തെക്കില്‍ വിവിധ കടകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.