മിനി സിവിൽ സ്റ്റേഷനിൽ നഗരസഭ എയ്റോബിക് ബിൻ സ്ഥാപിച്ചു

ആലപ്പുഴ: മിനി സിവിൽ സ്റ്റേഷനിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആലപ്പുഴ നഗരസഭ എയ്റോബിക് ബിൻ സ്ഥാപിച്ചു. ചെയർപേഴ്‌സൻ സൗമ്യ രാജ് ബിൻ സ്ഥാപിക്കൽ ഉദ്‌ഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാൻ മിനി സിവിൽ സ്റ്റേഷനിൽ അടിയന്തരമായി എം.ആർ.എഫ് സ്ഥാപിക്കുമെന്ന് ചെയർപേഴ്സൻ പറഞ്ഞു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ഹെൽത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ബീന രമേശ്, വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ആർ. വിനീത, ഡി.പി. മധു, എം.ആർ. പ്രേം, അമ്പലപ്പുഴ തഹസിൽദാർ പ്രേംജി, ജോയന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ്. സന്തോഷ് കുമാർ, എൻ.ജി.ഒ യൂനിയൻ നേതാവ് സതീഷ് തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ -- ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആലപ്പുഴ നഗരസഭ സ്ഥാപിച്ച എയ്റോബിക് ബിൻ ചെയർപേഴ്സൻ സൗമ്യാരാജ് ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.