പമ്പാനദിയിൽ ചാടിയ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു

ചെങ്ങന്നൂർ: . മുളക്കുഴ പെരിങ്ങാല വിപിൻ സദനത്തിൽ ശിവദാസന്‍റെ മകൻ വിപിൻദാസാണ്​ (28 ) തിങ്കളാഴ്ച രാവിലെ ഒമ്പതോടെ എം.സി റോഡിൽ മുണ്ടൻകാവ് കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽനിന്നുമാണ് പമ്പാനദിയിലേക്ക് ചാടിയത്. ഓതറയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ വിപിൻദാസ്​, രാവിലെ സ്കൂട്ടറിൽ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ എത്തിയ ശേഷം സ്കൂട്ടർ പാലത്തിന്‍റെ കൈവരിയോട് ചേർത്ത് വെക്കുകയും തുടർന്ന് നദിയിലേക്ക് ചാടുകയുമാണ്​ ​ ഉണ്ടായതെന്ന്​ സി.സി ടി.വി ദൃശ്യങ്ങളിലൂടെ വ്യക്തമാക്കുന്നു. ചെങ്ങന്നൂർ, ആലപ്പുഴ അഗ്​നിരക്ഷാ സേനകളുടെ സ്കൂബ ടീമും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും വെള്ളത്തിന്‍റെ തോത് വർധിച്ചതും തടസ്സം സൃഷ്ടിച്ചു. തിരച്ചിൽ ഇന്നും തുടരുമെന്ന് അഗ്​നിരക്ഷാസേന അറിയിച്ചു. മാതാവ്: സുജാത. സഹോദരി: മിനി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.