വനിത ഹോം ഗാർഡ്​ നിയമനം; അപേക്ഷ ജൂൺ പത്തുവരെ

ആലപ്പുഴ: ജില്ലയിൽ വനിത ഹോംഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആർമി, നേവി, എയർഫോഴ്‌സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എൻ.എസ്.ജി, എസ്.എസ്.ബി, ആസാം റൈഫിൾസ് തുടങ്ങിയ സൈനിക-അർധസൈനിക വിഭാഗങ്ങളിൽനിന്ന്​ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയിൽ സർവിസുകളിൽനിന്ന്​ വിരമിച്ചവരെയാണ് നിയമിക്കുക. പ്രായം 35നും 58നും മധ്യേ. സർക്കാർ സർവിസിൽ ജോലിയുള്ളവരെ പരിഗണിക്കില്ല. അപേക്ഷകർ 18 സെക്കൻഡിനുള്ളിൽ 100 മീറ്റർഓട്ടം, 30 മിനിറ്റിനുള്ളില്‍ മൂന്നു കിലോമീറ്റർ നടത്തം തുടങ്ങിയ ശാരീരിക ക്ഷമത പരിശോധനകള്‍ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. അപേക്ഷ ഫോറത്തിന്‍റെ മാതൃക ജില്ല ഫയര്‍ ആൻഡ്​ റസ്ക്യൂ ഓഫിസിൽ ലഭിക്കും. ജൂൺ 10ന്​ മുമ്പ്​ സമർപ്പിക്കണം. ഫോൺ: 0477-2251211. മൂലം ജലോത്സവം: ആലോചന യോഗം നാളെ ആലപ്പുഴ: ഈ വര്‍ഷത്തെ മൂലം ജലോത്സവത്തിന്‍റെ ആലോചന യോഗം ബുധനാഴ്ച വൈകീട്ട്​ മൂന്നിന് കുട്ടനാട് താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ ചേരും. തോമസ് കെ. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. നഴ്സ് ഗ്രേഡ് രണ്ട് അഭിമുഖം ആലപ്പുഴ: ജില്ലയില്‍ ഭാരതീയ ചികിത്സ വകുപ്പില്‍ നഴ്സ് ഗ്രേഡ് രണ്ട് (ആയുര്‍വേദ -കാറ്റഗറി നമ്പര്‍: 537/2019) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക്​ ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ പബ്ലിക് സര്‍വിസ് കമീഷന്‍ ആലപ്പുഴ ജില്ല ഓഫിസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് പ്രമാണങ്ങളുടെ അസ്സലും ഒ.ടി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം. വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ വഴി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.