കാരുണ്യമാണ് ഇസ്‌ലാമി‍െൻറ അടിസ്ഥാനം -കാന്തപുരം

കാരുണ്യമാണ് ഇസ്‌ലാമി‍ൻെറ അടിസ്ഥാനം -കാന്തപുരം കായംകുളം: കാരുണ്യമാണ് ഇസ്‌ലാമി‍ൻെറ അടിസ്ഥാനമെന്നും കാരുണ്യത്തിൽ അധിഷ്ഠിതമായ ശൈലിയാണ് പ്രബോധകർ സ്വീകരിക്കേണ്ടതെന്നും അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. കായംകുളം കൊറ്റുകുളങ്ങര മജ്​ലിസുസ്സഖാഫത്തിസ്സുന്നിയ്യയിൽ നടന്ന സനദ് ദാന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റം കാരുണ്യമുള്ളയാളെന്നാണ് ഖുർആൻ പ്രവാചകനെ വിശേഷിപ്പിച്ചത്. മുസ്‌ലിംകൾ തീവ്രവാദികളല്ല. എന്നാൽ ഭീരുക്കളാണെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മജ്‌ലിസ് ബർദലിയ്യ ശരീഅത്ത് കോളജിൽനിന്ന് 'അൽ ഫാതിഹി' ബിരുദം നേടിയ പണ്ഡിതർക്കും ഹാഫിളുകൾക്കുമുള്ള സനദ് ദാനം കാന്തപുരം നിർവഹിച്ചു. എ.എ. ഹകീം നഹ, എബി ഷാഹുൽ ഹമീദ്, അബ്ദുൽറഷീദ് ഹാജി, ഷാജി അബ്ദുസ്സലാം എന്നിവരെ ചടങ്ങിൽ ആദരിച്ചു. മജ്‌ലിസ് സ്റ്റുഡൻസ്​ അസോസിയേഷൻ പുറത്തിറക്കിയ 'അൽ മഫ്തഹ്'സുവനീർ പ്രകാശനം ഡോ. ഒ. നാസറിന് നൽകി കാന്തപുരം നിർവഹിച്ചു. മജ്‌ലിസ് പ്രസിഡന്‍റ്​ എ.എം. ബഷീർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. എസ്.എസ് എഫ് അഖിലേന്ത്യ പ്രസിഡന്‍റ്​ ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ഹാമിദ് ബാഫഖി തങ്ങൾ, ചാലിശ്ശേരി തങ്ങൾ, അബ്ദുന്നാസർ തങ്ങൾ, എ. ത്വാഹാ മുസ്‌ലിയാർ, പി.കെ. മുഹമ്മദ്‌ ബാദ്ഷാ സഖാഫി, എ.എം. ബഷീർ ഫൈസി, ശൗകത്ത് നഈമി അൽ ബുഖാരി, എച്ച്.എ. അഹ്‌മദ്‌ സഖാഫി, എസ്. നസീർ, ഹുസൈൻ മുസ്‌ലിയാർ, നൈസാം സഖാഫി, ശാഫി മഹ്ളരി, നിസാർ സഖാഫി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.