അരൂരിൽ എഴുത്തി‍െൻറ വസന്തകാലം

അരൂരിൽ എഴുത്തി‍ൻെറ വസന്തകാലം അരൂർ: അരൂരിൽ എഴുത്തുകാരുടെ വസന്തകാലം. സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പലരും എഴുത്തിൽ സജീവമാകുകയാണ്. അരൂർ സ്വദേശിയായ പ്രഫ. ടി.പി. ആൻറണിയുടെ ഗ്രീക്ക് പുരാണകഥകൾ ഞായറാഴ്ച പ്രകാശനം ചെയ്യും. അരൂർ കൊടുവേലിൽ ശിവദാസൻ പിള്ളയുടെ 'ജമദഗ്​നി' കവിത സമാഹാരം 29ന്​ പ്രകാശനം ചെയ്യുന്നു. അരൂരിൽ ദീർഘകാലത്തെ സാംസ്കാരിക പ്രവർത്തന പാരമ്പര്യമുള്ള എൻ.കെ. സുരേന്ദ്രന്‍റെ പുസ്തകവും പൂർത്തിയായി വരുകയാണ്​. പ്രഫ. ടി.പി. ആന്‍റണിയുടെ അഞ്ചാമത്തെ പുസ്തകമായ ഗ്രീക്ക് പുരാണകഥകൾ ഞായറാഴ്ച രാവിലെ 10ന്​ ചന്തിരൂർ ഗവ. ഹെയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ കവി വയലാർ ശരത്ചന്ദ്രവർമ ഡോ. എൻ.എം. ബാദുഷക്ക്​ നൽകി പ്രകാശനം ചെയ്യും. സമ്മേളനത്തി‍ൻെറ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിക്കും. അരൂർ കൊടുവേലി ശിവദാസൻ പിള്ളയുടെ കവിതസമാഹാരത്തി‍ൻെറ പ്രകാശന ചടങ്ങ് അരൂർ തൈക്കാളമുറി ഓഡിറ്റോറിയത്തിൽ 29ന്​ വൈകീട്ട് മൂന്നിന് നടക്കും. പുസ്തകപ്രകാശനം സി.പി.എം സംസ്ഥാന സമിതി അംഗം സി.ബി. ചന്ദ്രബാബു മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസിന് നൽകി നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.