പട്ടികജാതി വിഭാഗങ്ങൾക്ക് സർക്കാർ സഹായം കിട്ടുന്നില്ലെന്ന് ആക്ഷേപം

തുറവൂർ: സർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികളിലെ സഹായധനം സമയബന്ധിതമായി പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുന്നില്ലെന്ന് ആക്ഷേപം. പട്ടണക്കാട് ബ്ലോക്ക് പട്ടികജാതി വർഗ വികസന ഓഫിസ് മുഖാന്തരം നൽകേണ്ട വിവിധ പദ്ധതികളിൽപ്പെട്ട സാമ്പത്തിക സഹായങ്ങൾക്കാണ് ഉദ്യോഗസ്ഥ തലത്തിൽ അനാവശ്യ കാലതാമസം വരുത്തുന്നതെന്ന്​ ഗുണഭോക്താക്കളായ പട്ടികജാതി വിഭാഗക്കാർ പറയുന്നു. പുതിയ വീടുകൾക്കും, വീട്‌ അറ്റകുറ്റപ്പണി പൂർത്തീകരിക്കുന്നതിനായി നൽകുന്ന സഹായധനം എന്നിവയാണ് സമയബന്ധിതമായി നൽകാത്തത്. അതേസമയം ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന ഓഫിസുകൾ ഭരിക്കുന്നത് എസ്.സി പ്രമോട്ടർമാരാണെന്ന് പറയുന്നു. ഇവരെ പലപ്പോഴും പ്രാദേശികമായി രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. എസ്.സി പ്രമോട്ടർമാർ അമിതാധികാരം പ്രയോഗിക്കുകയാണെന്നും ഇവർ ഗുണഭോക്തൃ ലിസ്റ്റിൽപ്പോലും തിരിമറി നടത്തുന്നുവെന്നും ആരോപിക്കുന്നു. സർക്കാർ നൽകുന്ന സഹായമാണെങ്കിലും അത് സമയത്ത് കിട്ടിയാലെ തങ്ങൾക്ക് ഉപകാരപ്പെടൂ എന്നും ഇതിന്​ ഘടക വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ നിലക്കുനിർത്തണമെന്നും ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.