ഫുട്ബാൾ ടൂർണമെന്‍റിന് തുടക്കം

മാങ്കാംകുഴി: ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ഗ്രാമോത്സവത്തി‍ൻെറ ഭാഗമായി മാങ്കാംകുഴി മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്‍റിന് തുടക്കമായി. തഴക്കര പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്‍റ്​ മുൻ എം.എൽ.എ ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ ജിനു എം. ജോസഫ് അധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപിനാഥ്, സെൻ സോമൻ, ഷഹനാസ് ഷൗക്കത്തലി എന്നിവർ സംസാരിച്ചു. മൂന്ന് ദിവസമായി നടക്കുന്ന ടൂർണമെന്‍റ്​ ഞായറാഴ്ച സമാപിക്കും. സമാപന സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.